കോവിഡ്; ഖത്തറില്‍ ഇന്ന് 3 മരണം, രാത്രി ആരോഗ്യമന്ത്രാലയത്തിന്‍റെ വാര്‍ത്താസമ്മേളനം
പുതിയ രോഗികളില്‍ മാസങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും കൂടിയ നിരക്ക്
ഖത്തറില്‍ കോവിഡ് രോഗബാധ മൂലമുള്ള മരണസംഖ്യ വീണ്ടും ഉയര്‍ന്നു. ഇന്ന് മാത്രം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് ഒറ്റ ദിനം മൂന്ന് പേരുടെ മരണം സ്ഥിരീകരിക്കുന്നത്. 43,66,79 എന്നിങ്ങനെ പ്രായമുള്ള മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 570 പേര്‍ക്കാണ് ഇന്ന് മാത്രം പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 494 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 76 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 13,566 ആയി. 377 പേര്‍ക്ക് കൂടി രോഗമുക്തി സ്ഥിരീകരിച്ചതോടെ ആകെ രോഗമുക്തര്‍ 1,61,488 ആയി.
അതിനിടെ ആരോഗ്യമന്ത്രാലയം ഇന്ന് രാത്രി ഒമ്പത് മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനത്തോത് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രധാന ഉത്തരവുകള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.