ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി
ഖത്തറിൽ ആകെ മരണം 282 ആയി
ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു മരണം കൂടി. പുതുതായി 602 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ നിലവിലുള്ള രോഗികളുടെ എണ്ണം ഉയർന്നു. 49 വയസുള്ള വ്യക്തിയുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 282 ആയി. പുതുതായി 602 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
മാസങ്ങൾക്ക് ശേഷമാണ് ദിവസേനയുള്ള രോഗികളുടെ എണ്ണം 600 പിന്നിടുന്നത്. 499 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നപ്പോൾ 103 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 16000 കടന്നു. 358 പേർ കൂടി രോഗമുക്തി നേടി.
213 പേരെ കഴിഞ്ഞ 24 മണിക്കൂറിനകം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ 29 പേരെ അത്യാഹിത വിഭാഗത്തിലേക്കും മാറ്റി. ആകെ 244 പേരാണ് നിലവിൽ ഐസിയുവിൽ കഴിയുന്നത്. അതിനിടെ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പുനസ്ഥാപിച്ച നിയന്ത്രണങ്ങൾ രാജ്യത്ത് പ്രാബല്യത്തിലായി.