ഖത്തറിൽ 614 പേർക്ക് കൂടി കോവിഡ്
ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം 284 ആയി
Update: 2021-03-28 02:04 GMT
ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം 284 ആയി. പുതുതായി 614 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നപ്പോൾ 131 പേർ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 1365 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
7,21,236 ഡോസ് വാക്‌സിനുകൾ ഇതിനകം നൽകിക്കഴിഞ്ഞു. രണ്ടാം തരംഗത്തിൽ രാജ്യത്ത് കണ്ടെത്തിയ വകഭേദം വന്ന വൈറസുകൾക്കെതിരെ നിലവിൽ നൽകി വരുന്ന ഫെയ്‌സർ, മൊഡേണ വാക്‌സിനുകൾ ഫലപ്രദമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 35 സെന്ററുകളിലായി ആഴ്ച്ചയിൽ ഒരു ലക്ഷത്തി മുപ്പതിനായിരം ഡോസ് വാക്‌സിൻ വീതമാണ് നിലവിൽ നൽകുന്നതെന്നും അധികൃതർ അറിയിച്ചു.