നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ
ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു
Update: 2021-03-13 04:51 GMT
നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നേമത്ത് മത്സരിക്കാൻ ഉപാധികൾ വെക്കില്ല. ബി.ജെ.പിയെ ഭയമില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. വടകര സീറ്റ് ആർ.എം.പി കൊടുത്തു. കെ.കെ രമ തന്നെ മത്സരിക്കണമെന്ന് നിർബന്ധമില്ല. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശം ആർ.എം.പിക്കാണെന്നും മുരളീധരന്‍ പറഞ്ഞു.