ശബരിമല; പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എ.വിജയരാഘവന്‍

ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള നിലപാടാണ് പാർട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്

Update: 2021-03-12 05:38 GMT

ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാർട്ടി വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അത് തന്നെയാണ് പാർട്ടിയുടെ പൊതു നിലപാട്. ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള നിലപാടാണ് പാർട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. വിവാദത്തിൽ കാര്യമില്ല. കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ശബരിമല സെറ്റില്‍ ചെയ്ത വിഷയമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയും പറഞ്ഞു. ഇനി സുപ്രിം കോടതിയാണ് തീരുമാനം എടുക്കേണ്ടത്. കടകംപള്ളിയുടെ ഖേദപ്രകടനത്തെ വിമര്‍ശിച്ചത് എന്‍.എസ്.എസിന്‍റെ സ്വാതന്ത്ര്യമാണ്. വിമര്‍ശിക്കാന്‍ എന്‍.എസ്.എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും എസ്.ആര്‍.പി പറഞ്ഞു.

Tags:    

Similar News