പാർലമെന്റിൽ മതേതര ഇന്ത്യയുടെ ശാക്തീകരണത്തിന് വേണ്ടി യത്‌നിക്കും: സമദാനി

"പൊതുവെ കേരളത്തിൽ ഐക്യമുന്നണിക്ക് അനുകൂലമായ തരംഗമാണ്. മലപ്പുറം ലീഗിന്റെയും യുഡിഎഫിന്റെയും ശക്തിദുർഗമാണ്"

Update: 2021-03-12 14:34 GMT

മലപ്പുറം: പാർലമെന്റിൽ മതേതര ഇന്ത്യയെ ശാക്തീകരിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് വന്നുചേരുന്നതെന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ മുസ്‌ലിംലീഗ് സ്ഥാനാർത്ഥി എംപി അബ്ദുസ്സമദ് സമദാനി. സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് ശേഷം മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു സമദാനി.

' വലിയ ഉത്തരവാദിത്വം ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാനും പാർലമെന്റിൽ മതേതര ഇന്ത്യയുടെ ശാക്തീകരണത്തിന് വേണ്ടി യത്‌നിക്കാനും ഉപയോഗിക്കും. ജനങ്ങളുടെ സ്വരം പാർലമെന്റിൽ എത്തിക്കാനും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം പരമാവധി ചുമതലാ ബോധത്തോടെ നിർവഹിക്കാനുമാകണം എന്ന പ്രതിജ്ഞയാണ് മനസ്സിലുള്ളത്' - അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

' ഇത് നേതൃത്വം എടുത്ത തീരുമാനമാണ്. നേരത്തെ പാർലമെന്റിൽ പ്രവർത്തിച്ച പരിചയമുണ്ട്. മലപ്പുറത്തെ സംബന്ധിച്ച ഒരു പ്രതികൂല ഘടകവുമില്ല. പൊതുവെ കേരളത്തിൽ ഐക്യമുന്നണിക്ക് അനുകൂലമായ തരംഗമാണ്. മലപ്പുറം ലീഗിന്റെയും യുഡിഎഫിന്റെയും ശക്തിദുർഗമാണ്' - സമദാനി ചൂണ്ടിക്കാട്ടി.

Tags:    

Similar News