സൗദിയില്‍ കോവിഡ് വ്യാപനം: പ്രതിരോധത്തില്‍ വീഴ്ച വരുത്തിയാല്‍ ശക്തമായ നടപടി

പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Update: 2021-02-02 02:03 GMT

സൗദി അറേബ്യയിൽ കോവിഡ് രോഗികൾ വർധിച്ച് തുടങ്ങിയതോടെ ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമാക്കി തുടങ്ങി. പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതൽ മേഖലകളിൽ തവക്കൽനാ ആപ്പ് നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കി.

കഴിഞ്ഞ ദിവസം കിഴക്കൻ പ്രവിശ്യയിലും റിയാദിലും തവക്കൽനാ ആപ്പ് നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെ തബൂക്കിലും അസീറിലും തവക്കൽനാ മൊബൈൽ ആപ്പ് നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ആപ്പ് മൊബൈലിൽ ആക്ടിവേറ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ. സ്വകാര്യ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

Advertising
Advertising

സ്വകാര്യ മേഖലയിലെ സ്ഥാപനത്തിലെത്തുന്ന ഉപഭോക്താക്കൾ മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക പോലുള്ള ചട്ട ലംഘനം നടത്തിയാൽ സ്ഥാപനത്തിന് മേലും പിഴ ചുമത്തും. വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനത്തിനും ജീവനക്കാർക്കും ആദ്യ തവണ പതിനായിരം റിയാലും രണ്ടാം തവണ ഇരുപതിനായിരം റിയാലുമാണ് പിഴ ചുമത്തുക. മൂന്നാം തവണയും കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ജീവനക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. കൂടാതെ ചട്ട ലംഘനം നടത്തിയ സ്ഥാപനം ആദ്യ തവണ മൂന്ന് മാസത്തേക്കും രണ്ടാം തവണ ആറ് മാസത്തേക്കും അടച്ച് പൂട്ടുമെന്നും ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

Full View

മക്കയിലും മദീനയിലും പ്രോട്ടോകോൾ ശക്തമാക്കി

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മക്കയിലും മദീനയിലും പ്രോട്ടോകോൾ ശക്തമാക്കി. കോവിഡ് കേസുകളുയരുന്ന സാഹചര്യത്തിലാണിത്. പള്ളികളിൽ കോവിഡ് മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുന്നതായി ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തുടക്കം മുതൽ ശക്തമാണ് മക്ക മദീന ഹറമിലെ കോവിഡ് പ്രോട്ടോകോൾ. പുതിയ സാഹചര്യത്തിൽ നിർദേശങ്ങൾ വീണ്ടും ഓർമപ്പെടുത്തുകയാണ് ഇരു ഹറം കാര്യാലയം. ഹറമിലേക്ക് ഭക്ഷണ പദാർത്ഥങ്ങൾ നിരോധിച്ചിട്ടുണ്ട്. പ്രാർത്ഥനകൾക്ക് പ്രത്യേകം മാർക് ചെയ്‌ത ഭാഗങ്ങൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. മുസ്വല്ലകളും ഖുർആനും കയ്യിലുണ്ടാകണം. ഖുർആൻ ആപ്ലിക്കേഷനും ഉപയോഗപ്പെടുത്താം. മുഴുവൻ സമയം സാമൂഹിക അകലം പാലിക്കണമെന്നും ഇരു ഹറം കാര്യാലയ വിഭാഗം ഓർമപ്പെടുത്തി.

Full View
Tags:    

Similar News