പ്രവാസികളുടെ 50 ടണ്‍ സാമഗ്രികള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വിതരണം ചെയ്യും 

സാമഗ്രികള്‍ വിമാനമാര്‍ഗവും കപ്പല്‍മാര്‍ഗവും നാട്ടിലെത്തും

Update: 2018-08-21 06:11 GMT

പ്രവാസികളുടെ 50 ടണ്‍ സാമഗ്രികള്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ വിതരണം ചെയ്യും. വിമാനമാര്‍ഗവും കപ്പല്‍മാര്‍ഗവുമാണ് നാട്ടിലെത്തിക്കുക. കേരളത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സജീവമായ പീപ്പിള്‍സ് ഫൗണ്ടേഷന് വേണ്ടി ഗള്‍ഫ് പ്രവാസികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിച്ചത് 50 ടണ്ണിലേറെ സാമഗ്രികളായിരുന്നു. ഇവ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവാസികള്‍ പീപ്പിള്‍സ് ഫൗണ്ടേഷന് കൈമാറാനുള്ള സാമഗ്രികള്‍ സമാഹരിക്കുന്നത്. ഇവ ആവശ്യക്കാരിലെത്തിക്കാനും നാട്ടില്‍ വ്യവസ്ഥാപിതമായ സൗകര്യങ്ങള്‍ ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ട്. വിമാനമാര്‍ഗവും കടല്‍മാര്‍ഗവും ടണ്‍കണക്കിന് ദുരിതാശ്വാസവസ്തുക്കള്‍ നാട്ടിലെത്തിക്കാന്‍ പ്രമുഖ ലോജിസ്റ്റിക്ക് കമ്പനികളും മുന്നോട്ടുവന്നിട്ടുണ്ട്.

കേരളത്തെ സഹായിക്കണമെന്ന യു.എ.ഇ ഭരണാധികാരികളുടെ ആഹ്വാനം ദുരിതാശ്വാസ പ്രവര്‍ത്തനം കൂടുതല്‍ ഈര്‍ജിതമാക്കിയിരുന്നു. കടല്‍മാര്‍ഗം അയക്കുന്ന 26 ടണ്‍ സാമഗ്രികളും ഉടന്‍ നാട്ടിലെത്തും.

Tags:    

Similar News