ഹജ്ജ്: മദീനയില്‍ സുരക്ഷാ പരിശോധന ശക്തമാക്കി

മുഴുസമയ ക്യാമറാ നിരീക്ഷണത്തിലാണ് പ്രവാചകന്റെ പള്ളിയും പരിസരവും

Update: 2018-09-03 18:37 GMT

മദീനാ സന്ദര്‍ശനത്തിനായി കൂടുതല്‍ ഹാജിമാരെത്തിയോടെ മദീനയില്‍ സുരക്ഷാ പരിശോധന ശക്തമാക്കി. മുഴുസമയ ക്യാമറാ നിരീക്ഷണത്തിലാണ് പ്രവാചകന്റെ പള്ളിയും പരിസരവും. കൂടുതല്‍ സുരക്ഷാ വിഭാഗത്തെ വിന്യസിച്ചിട്ടുമുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേക്ക് ചേക്കേറുകയാണ് ഹാജിമാര്‍. ഹജ്ജിനു മുന്നേ സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവരാണ് ഇപ്പോളെത്തുന്നത്. ഇത് കണക്കാക്കി സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട് ഹറമില്‍‌. പള്ളിയും പ്രവാചകന്റെ ഖബറിടവും പരിസരവും പൂര്‍ണമായും സിസിടിവി നിരീക്ഷണത്തിലാണ്. പാര്‍ക്കിങ് മേഖലയും സുരക്ഷിതം.

സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. ഹാജിമാര്‍ക്കായി കൂടുതല്‍ സംസം വെള്ളവും എത്തിക്കുന്നുണ്ട്. പുലര്‍ച്ചെ മുതല്‍ തീര്‍ഥാടകരാല്‍ സന്പന്നമാണ് ഹറം. ഉച്ചയൊഴികെ ബാക്കി സമയമെല്ലാം വന്‍ തിരക്കാണ്. നാളെ മുതല്‍‌ തിരക്കേറും. അടുത്തയാഴ്ചയോടെ തിരക്കൊഴിയുകയും ചെയ്യും.

Tags:    

Similar News