യമനില്‍ സഖ്യസേനാ ആക്രമണത്തില്‍ സൗദി ഖേദം പ്രകടിപ്പിച്ചു

ഹൂതികളെന്ന് കരുതിയാണ് സാധാരണക്കാര്‍ സഞ്ചരിച്ച ബസ്സിന് നേരെ സൗദി സഖ്യസേന ആക്രമണം നടത്തിയത്

Update: 2018-09-03 01:39 GMT

യമനില്‍ സഖ്യസേന നടത്തിയ ആക്രമണത്തില്‍ സൗദി ഖേദം പ്രകടിപ്പിച്ചു. 51 പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഹൂതികളെന്ന് കരുതിയാണ് സാധാരണക്കാര്‍ സഞ്ചരിച്ച ബസ്സിന് നേരെ സൗദി സഖ്യസേന ആക്രമണം നടത്തിയത്. സംഭവത്തില്‍‌ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും.

മൂന്ന് ദിവസം മുമ്പ് നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ യു.എന്‍‌ മനുഷ്യാവകാശ നിരീക്ഷണ വിഭാഗം അന്വേഷണം ആവശ്യപ്പെട്ടു. ഇതിന് മുമ്പ് തന്നെ വിഷയത്തില്‍ സൗദി സഖ്യസേന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹൂതികളുടെ സംഘം ബസ്സില്‍ സഞ്ചരിക്കുന്നതായി ഇന്റലിജന്‍സ് വിഭാഗത്തിന് വിവരം ലഭിച്ചെന്നും സഖ്യസേനയാണ് ബസ്സിന് നേരെ പിന്നീട് ആക്രമണം നടത്തിയതെന്നും സൗദി പറഞ്ഞു. വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അന്വേഷണ വിഭാഗം അറിയിച്ചു.

Tags:    

Similar News