സൗദി പൊതുമേഖലയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം കൊണ്ടു വരുന്നു

തൊഴിലാളികളെ ഇനം തിരിക്കല്‍ സ്വകാര്യ മേഖലയിലും നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയമാണ് വ്യക്തമാക്കിയത്.

Update: 2018-10-01 19:05 GMT

സൗദി പൊതുമേഖലയില്‍ നിലവിലുള്ളതിന് സമാനമായി തൊഴിലാളികള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം കൊണ്ടു വരുന്നു. തൊഴിലാളികളെ ഇനം തിരിക്കല്‍ സ്വകാര്യ മേഖലയിലും നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയമാണ് വ്യക്തമാക്കിയത്.

തൊഴില്‍ പരിചയം, കാലഘട്ടം, വേതനം, ജോലിക്കയറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലിക്കാരെ വിവിധ തട്ടുകളാക്കി തിരിക്കാറുള്ളത്. നിലവില്‍ ഈ ഇനം തിരിക്കല്‍ സ്വകാര്യ മേഖലയില്‍ നടപ്പിലില്ല. എന്നാല്‍ ജോലിക്കാരുടെ സേവന, വേതന, ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ടും ഇത് ബാധകമാകും. ജോലിക്കയറ്റം, സ്ഥലം മാറ്റം എന്നിയവും പരിഗണിക്കാന്‍ ഇത്തരത്തിലുള്ള നടപടികള്‍ ആവശ്യമാണെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ അഭിപ്രായം.

Advertising
Advertising

Full View

സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇതുവഴിയാകും. ഇതിന് പൊതുമേഖലയിലെ നയം പിന്തുടരേണ്ടത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതു മേഖലയില്‍ നടപ്പാക്കുന്ന സമ്പ്രദായം ഫലപ്രദമാണെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കം. മെച്ചപ്പെട്ട സേവനം നല്‍കുന്നവര്‍ക്കും മോശം പ്രകടനം നടത്തുന്നവര്‍ക്കും ഇതുവഴി രണ്ടു രീതിയിലാകും ശമ്പളം ലഭിക്കുക.

Tags:    

Similar News