മാധ്യമ പ്രവര്‍‌ത്തകന്റെ തിരോധാനം; അന്വേഷണ സംഘത്തെ സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ

Update: 2018-10-16 19:03 GMT

ജമാല്‍ ഖഷോഗിയുടെ തിരോധാനത്തത്തെുടര്‍ന്ന് സൗദി, തുര്‍ക്കി സംയുക്ത അന്വേഷണ സംഘ രൂപീകരണത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അന്വേഷണം പുരോഗമിക്കുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തിയത്.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സൗദിയുടെ ആവശ്യം അംഗീകരിച്ച് തുര്‍ക്കി-സൗദി അന്വേഷണ സംഘം രൂപീകരിച്ചതിനെ സ്വാഗതം ചെയ്തത്. തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ എന്നിവരുമായി സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം നടത്തിയ ടെലഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതും മന്ത്രിസഭ അവലോകനം ചെയ്തു. മേഖലയിലെ സുരക്ഷാസാഹചര്യവും രാഷ്ട്രീയ വിഷയങ്ങളും മന്ത്രിസഭ വിലയിരുത്തി. വിവിധ രൂപത്തില്‍ പ്രചരിക്കുന്ന അപവാദങ്ങളിലും അഭ്യൂഹങ്ങളിലും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളും ഭരണകൂടങ്ങളും സംഘടനകളും പക്വവും വിവേകപൂര്‍ണവുമായ നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രിസഭ പറഞ്ഞു. എടുത്തുചാട്ട നിലപാട് സ്വീകരിക്കാത്തതിലും മന്ത്രിസഭ ആശ്വാസം രേഖപ്പെടുത്തിയതായി വാര്‍ത്താവിനിമയ മന്ത്രി ഡോ. അവ്വാദ് ബിന്‍ സാലിഹ് അല്‍അവ്വാദ് പറഞ്ഞു.

Tags:    

Similar News