എണ്ണ വിപണി നിയന്ത്രിക്കാന്‍ 25 രാജ്യങ്ങളുമായി കരാറുണ്ടാക്കും -സൌദി ഊര്‍ജ്ജമന്ത്രി
ഇറാനെതിരായ ഉപരോധം കൂടി പരിഗണിച്ച് എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു
എണ്ണ വിപണി നിയന്ത്രിക്കാന്‍ 25 രാജ്യങ്ങളുമായി ചേര്‍ന്ന് ഡിസംബറില്‍ കരാറുണ്ടാക്കുമെന്ന് സൌദി ഊര്‍ജ്ജമന്ത്രി. വിപണിയുടെ ആവശ്യം പരിഗണിച്ചേ എണ്ണ അനുവദിക്കാനാകൂ. ഇറാനെതിരായ ഉപരോധം കൂടി പരിഗണിച്ച് എണ്ണയുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദിന്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ സംസസാരിക്കുകയായിരുന്നു സൌദി ഊര്‍ജ മന്ത്രി എഞ്ചി ഖാലിദ് അല്‍ ഫാലിഹ്. എണ്ണ മികച്ച വിലയില്‍ ആണ് നിലവില്‍ വില്‍പന. ഇത് തുടരാന്‍ ഡിസംബറിലാണ് പുതിയ കരാര്‍ ഒപ്പു വെക്കുക.
ഇറാനെതിരായ ഉപരോധം അടുത്ത മാസം ശക്തമാക്കാനിരിപ്പാണ് അമേരിക്ക. ഈ സാഹചര്യത്തില്‍ മതിയായ എണ്ണ ഉറപ്പു വരുത്തും. ആവശ്യമായ എണ്ണ രാജ്യത്തുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഇറാനെതിരായ ഉപരോധം വരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ അനുൂകൂല രാഷ്ട്രങ്ങള്‍ സൌദിയെയാണ് ബദലായി കാണുന്നത്.