ജി ട്വന്റി; ജമാല്‍ ഖശോഗിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ഫ്രാന്‍സും ബ്രിട്ടണും  

Update: 2018-12-01 19:04 GMT

ജമാല്‍ ഖശോഗിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഫ്രാന്‍സും ബ്രിട്ടണും നടപടി ആവശ്യപ്പെട്ടു.‍‌ ജി ട്വന്റി ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിലാണ് ആവശ്യം. റഷ്യന്‍ പ്രസിഡണ്ടുമായും വിവിധ വിഷയങ്ങളില്‍ കിരീടാവകാശി ചര്‍ച്ച നടത്തി.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായാണ് കിരീടാവകാശിയുടെ പ്രധാന ചര്‍ച്ച നടന്നത്. വിവിധ ഉഭയകക്ഷി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. റഷ്യന്‍ പ്രസിഡണ്ട് വ്‌ലാദ്മിര്‍ പുടിനേയും കിരീടാവകാശി കണ്ടു. ഇരുവരുടേയും കൂടിക്കാഴ്ച കൌതുകത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കണ്ടത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായും കിരീടാവകാശി സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകം സംബന്ധിച്ച വിഷയത്തില്‍ ഫ്രാന്‍സും, ബ്രിട്ടണും നടപടി ആവശ്യപ്പെട്ടു. ചൈനീസ് പ്രസിഡണ്ടുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി.

അമേരിക്കന്‍ പ്രസിണ്ടന്റ് അടക്കമുള്ളവരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Similar News