ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കായി ആഗോള സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി സൗദി എയര്‍ലെെന്‍സും മന്ത്രാലയവും

തീർഥാടകരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് തീരുമാനം

Update: 2019-01-10 21:31 GMT

ഉംറ-ഹജ്ജ് തീർഥാടകർക്കായി കൂടുതൽ ആഗോള സർവീസ് ആരംഭിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയവും സൗദി എയർലൈൻസും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ഓരോ വര്‍ഷവുമുണ്ടാകുന്ന തീര്‍ഥാടകരുടെ വര്‍ധന പരിഗണിച്ചാണ് തീരുമാനം. ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദനും സൗദി എയർലൈൻസ് ജനറൽ മാനേജർ എൻജിനീയർ സ്വാലിഹ് അൽജാസിറുമാണ് കരാറില്‍ ഒപ്പിട്ടത്.

തീർഥാടകരുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധനവ് കണക്കിലെടുത്താണ് തീരുമാനം. നേരത്തെ ‌ദേശീയ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ ഉംറ വിസകള്‍ അനുവദിക്കാന്‍ മന്ത്രാലയം തീരുമാനിച്ചിരുന്നു. 2030ഓടെ വർഷത്തിൽ 30 ദശലക്ഷം തീർഥാടകരെയാണ് രാജ്യത്തേക്ക് പ്രതീക്ഷിക്കുന്നത്.

Full View

ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസുമായുള്ള സഹകരണം തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കുമെന്ന് ഹജ്ജ് മന്ത്രി പറഞ്ഞു. ലോകത്തിെന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരെ ലക്ഷ്യമിട്ടാണിത്. ഇതിലൂടെ വിമാന സർവീസുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാകും.

Tags:    

Similar News