‘എഡ്യുകഫെ’ സീസൺ ത്രീ-ക്ക് റിയാദിൽ പ്രൗഢമായ തുടക്കം

നേരത്തെ രജിസ്റ്റര്‍ ചെയ്തവരും രാവിലെ രജിസ്റ്റര്‍ ചെയ്തവരുമടക്കം അയ്യായിരത്തിലേറെ പേരാണ് വിദ്യാഭ്യാസ മേളക്കെത്തിയത്.

Update: 2019-01-21 03:18 GMT

ഗൾഫ് മാധ്യമം സംഘടിപ്പിച്ച വിദ്യാഭ്യാസ കരിയർ മേള എജു കഫെ സീസൺ ത്രീ-ക്ക് റിയാദിൽ പ്രൗഢമായ തുടക്കം. നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഇന്ത്യന്‍ എംബസി ഡിസിഎം ഡോ. സുഹൈല്‍ അജാസ് ഖാന്‍ മേള ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളും രക്ഷിതാക്കളുമടക്കം അയ്യായിരത്തിലേറെ പേരാണ് പരിപാടിക്കെത്തിയത്.

നേരത്തെ രജിസ്റ്റര്‍ ചെയ്തവരും രാവിലെ രജിസ്റ്റര്‍ ചെയ്തവരുമടക്കം അയ്യായിരത്തിലേറെ പേരാണ് വിദ്യാഭ്യാസ മേളക്കെത്തിയത്. സൌദിയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന എജു കഫേയുടെ മൂന്നാമത് എഡിഷനാണ് റിയാദില്‍. നിറഞ്ഞു കവിഞ്ഞ ഇന്ത്യന്‍‌ എംബസി സ്കൂളിലെ വേദിയില്‍ വെച്ച്, ഇന്ത്യന്‍ എംബസി ഡി.സി.എം ഡോ. സുഹൈല്‍ അജാസ് ഖാന്‍ എജു കഫേ ഉദ്ഘാടനം ചെയ്തു.

Advertising
Advertising

‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ഡോ. ദിൽഷാദ് അഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.  എ.പി.എം മുഹമ്മദ് ഹനീഷ് (എം.ഡി, കൊച്ചി മെട്രോ), ഡോ. സാറ അൽശരീഫ് (പ്രിൻസ് സുൽത്താൻ യൂനിവേഴ്സിറ്റി പ്രഫഷനൽ കൺസൾട്ടൻറ് ഡയറക്ടർ, റിയാദ്),

Full View

മെൻറലിസ്റ്റ് ആദി ആദർശ് എന്നിവർ നയിക്കുന്ന വൈജ്ഞാനിക, വിനോദ സെഷനുകളാണ് ആദ്യദിനം നടക്കുന്നത്. വിവിധ യൂനിവേഴ്സിറ്റികൾ പെങ്കടുക്കുന്ന കരിയർ മേളയും വിവിധ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അണിനിരക്കുന്ന എക്സ്പോയും കരിയർ ഗേറ്റ്വേയ്സ്, കരിയർ ക്ലിനിക്, കരിയർ ക്യൂബ്, കരിയർ തിയേറ്റർ, സൈക്കോളജിക്കൽ കൗൺസലിങ് എന്നീ സമാന്തര സെഷനുകളും ഉണ്ട്. ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ് പ്രസിഡൻറ് ഡോ. സംഗീത് ഇബ്രാഹിം ‘സ്മാർട്ട് കരിയർ സെലക്ഷൻ സ്ട്രാറ്റജീസ്’ എന്ന വിഷയത്തിൽ നയിക്കുന്ന ക്ലാസ് നാളെ നടക്കും. എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് പ്രധാന സെഷനുകളിൽ പ്രവേശനം. കരിയർ മേളയും എക്സ്പോയും ഉൾപ്പെടെയുള്ളവ സന്ദർശിക്കാൻ പൊതുജനത്തിനും അവസരമുണ്ട്.

Tags:    

Similar News