സൗദിയില്‍ ആരോഗ്യ എഞ്ചിനിയറിങ് മേഖല ഉള്‍പ്പെടെ സ്വദേശി വല്‍ക്കരിക്കാന്‍ പദ്ധതി 

സൗദിയില്‍ ആരോഗ്യ എഞ്ചിനിയറിങ് മേഖല ഉള്‍പ്പെടെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശി വല്‍ക്കരിക്കാന്‍ പദ്ധതി.

Update: 2020-02-29 21:41 GMT

സൗദിയില്‍ ആരോഗ്യ എഞ്ചിനിയറിങ് മേഖല ഉള്‍പ്പെടെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശി വല്‍ക്കരിക്കാന്‍ പദ്ധതി. അടുത്ത രണ്ട് വര്‍ഷത്തിനകം ആറ് ലക്ഷം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിന് ധാരണയായതായി മാനവ വിഭവശേഷി സാമൂഹിക വികസന വകുപ്പ് മന്ത്രി വ്യക്തമാക്കി. പദ്ധതി ത്വരിതപ്പെടുത്താന്‍ ഇരുപത് പുതിയ സംരംഭങ്ങള്‍ക്ക് മന്ത്രാലയം തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു.

സൗദി മാനവവിഭവ ശേഷി സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് അല്‍ റാജിയാണ് പുതിയ പദ്ധതി സംബന്ധിച്ച് വ്യക്തമാക്കിയത്. 2022 അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ അഞ്ച് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ ധാരണയായതായി മന്ത്രി പറഞ്ഞു. സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനും തൊഴില്‍ വിപണി വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഇരുപതിന പുതിയ പദ്ധതികള്‍ക്ക് മന്ത്രാലയം തുടക്കം കുറിച്ചതായും മന്ത്രി വ്യക്തമാക്കി.

Advertising
Advertising

രാജ്യത്തെ സ്വകാര്യ മേഖലയുടെ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓട്ടോമേഷന്‍ വഴി സ്വകാര്യ മേഖലയുടെ വികസനം വിപുലീകരിക്കുവാനും സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്നതിന് സ്വദേശി ജീവനക്കാരെ പ്രാപ്തരാക്കുവാനുമാണ് പുതിയ പദ്ധതികള്‍ മുഖേന ലക്ഷ്യമിടുന്നത്. ഇത് വഴി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പ്രോല്‍സാഹനങ്ങളും പുനരധിവാസ പരിപാടികളും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Full View
Tags:    

Similar News