ചില്ലറ-മൊത്ത വ്യാപാര മേഖലയില്‍ കൂടുതല്‍ സൗദിവല്‍ക്കരണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി

Update: 2020-03-05 20:46 GMT

ചില്ലറ-മൊത്ത വ്യാപാര മേഖലയില്‍ കൂടുതല്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അറിയിച്ചു. 70 ശതമാനം സ്വദേശിവൽക്കരണം അടുത്ത ആഗസ്റ്റ് ഇരുപത് മുതല്‍ നടപ്പിലാക്കും. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പദ്ധതി.

ചില്ലറ-മൊത്ത വ്യാപാര മേഖലകളിലെ 9 വിഭാഗം സ്ഥാപനങ്ങളിലാണ് പുതിയതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. മുഹറം ഒന്ന് അഥവാ ആഗസ്റ്റ് 20 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജ്ഹി പറഞ്ഞു. ചായ, കോഫി, കാരക്ക, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാല്‍, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതിയ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വദേശിവല്‍ക്കരണം ബാധകമായിരിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ 70 ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കുകയാണ് പദ്ധതി. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

Full View
Tags:    

Similar News