കോവിഡ്-19: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു

സൗദിയിൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്‍റെ ശിപാര്‍ശയെ തുടര്‍ന്നാണിത്.

Update: 2020-03-08 21:11 GMT

സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്‍റെ ശിപാര്‍ശയെ തുടര്‍ന്നാണിത്. കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ മുന്‍കരുതലെന്നോണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ ഓഫീസുകള്‍ എന്നിവിടങ്ങളിലുള്ളവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.‌

Similar News