സൗദിയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ് 19; രോഗബാധിതരുടെ എണ്ണം 11 ആയി
രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
സൗദിയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം ഇതോടെ 11 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
രോഗം ബാധിച്ചവരിലൊരാള്‍ യുഎഇ വഴി ഇറാനില്‍ നിന്നെത്തിയതായിരുന്നു. ഇദ്ദേഹവും ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയെല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ രോഗ ലക്ഷണ സംശയമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്യുന്നു.
സൗദിയില്‍ കോവിഡ് 19 ആദ്യം സ്ഥിരീകരിച്ചവരെല്ലാം ഇറാനില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ രാജ്യത്ത് വരും ദിനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയേക്കും.