സൗദി കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത ഖത്തീഫ് നഗരം അടച്ചു
സൗദിയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് നഗരം പൂര്‍ണ്ണമായും അടച്ചു.
സൗദിയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫ് നഗരം പൂര്‍ണ്ണമായും അടച്ചു. നഗരത്തിലെ വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തീഫിലേക്കുള്ള പ്രവേശനവും ഇവിടെ നിന്നുള്ളവരുടെ പുറത്തേക്കുള്ള യാത്രയും താല്‍ക്കാലികമായി വിലക്കി.
രാജ്യത്ത് കോറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത ഖത്തീഫ് സൈഹാത്ത് ഉള്‍പ്പെടുന്ന ഭാഗങ്ങളാണ് താല്‍ക്കാലികമായി അടച്ചത്. നഗരത്തിലേക്കുള്ള പ്രവേശനവും ഇവിടെ നിന്നുള്ളവരുടെ പുറത്തേക്കുള്ള യാത്രയും പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനേന അധികരിക്കുന്ന പശ്ചാതലത്തിലാണ് നടപടി. ഇവിടങ്ങളിലെ തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പതിനാല് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തീഫ് സൈഹാത്തില്‍ നിന്നും നഗരത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് ആഴ്ചത്തേക്ക് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ച പതിനൊന്ന് പേരും ഖത്തീഫില്‍ നിന്നുള്ളവരാണ്. വൈറസ് ബാധ തടയുന്നതിന് പ്രവിശ്യയിലെ മറ്റു ഭാഗങ്ങളിലും അതീവ ജാഗ്രതയും മുന്‍കരുതല്‍ നടപടികളുമാണ് ആരോഗ്യ മുന്‍സിപ്പല്‍ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്.