സൗദിയിലെ കോവിഡ്; വിജനമായി ജിദ്ദ

കാല്‍ചുവട്ടിലെത്തി നില്‍ക്കുന്ന റമദാനിലെ വ്യാപാരത്തേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍

Update: 2020-03-22 20:17 GMT

സൗദിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ജിദ്ദയിലെ പ്രധാന നഗരങ്ങളെല്ലാം വിജനമായി. റസ്റ്റോറന്റുകളില്‍ പാര്‍സലുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പല സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഇത് മലയാളികളുള്‍പ്പെടെയുള്ള നിരവധിയാളുകളുടെ ജോലിയെ പ്രതീകൂലമായാണ് ബാധിച്ചിരിക്കുന്നത്.

ജനനിബിഢമായി മാത്രം കണ്ട് പരിചയമുള്ള മലയാളികളുടെ സംഗമ കേന്ദ്രമായ ജിദ്ദയിലെ ശറഫിയ്യയും വിജനമാണ്. കോവിഡ് 19 രോഗത്തിന്റെ പശ്ചാതലത്തില്‍ നടപ്പിലാക്കി വരുന്ന നിയന്ത്രണങ്ങള്‍, ഇവിടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളെ പ്രതിസന്ധിയിലാക്കി. ഉപഭോക്താക്കളില്ലാത്തതിനാല്‍ പ്രവര്‍ത്തനനാമതിയുള്ള റസ്റ്റോറന്റുകള്‍പോലും പലതും അടഞ്ഞ് കിടക്കുന്നു.

Advertising
Advertising

കാല്‍ചുവട്ടിലെത്തി നില്‍ക്കുന്ന റമദാനിലെ വ്യാപാരത്തേയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇവരിപ്പോള്‍. പുതിയ സാഹചര്യം ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കൂടി വിലക്കേര്‍പ്പെടുത്തിയതോടെ റോഡുകളിലും പൊതുമാര്‍ക്കറ്റിലും തിരക്ക് തീരെ കുറഞ്ഞു. ഇത് ചെറുതും വലുതുമായ വ്യാപാര മേഖലകളെ പ്രതികൂലമായി ബാധിച്ചു.

Full View

സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന കര്‍ശന നിയന്ത്രണങ്ങളിലൂടെ വൈകാതെ തന്നെ പൂര്‍വ്വസ്ഥിതി കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും.

Tags:    

Similar News