സൗദി അരാംകോക്ക് ബൃഹത് പദ്ധതി; കോവിഡ് പശ്ചാതലത്തിലും എണ്ണ വിതരണം തുടരും
കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ആഗോള സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. കമ്പനി ആഗോള തലത്തിലുള്ള എണ്ണ വിതരണം തുടരുമെന്നും സി.ഇ.ഒ വ്യക്തമാക്കി.
സൗദി അറേബ്യന്‍ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ബൃഹത്ത് പദ്ധതികള്‍ക്ക് രൂപം നല്‍കിയാതായി കമ്പനി സി.ഇ.ഒ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ആഗോള സമ്പദ്ഘടന അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. കമ്പനി ആഗോള തലത്തിലുള്ള എണ്ണ വിതരണം തുടരുമെന്നും സി.ഇ.ഒ വ്യക്തമാക്കി.
ആഗോള സമ്പദ്ഘടന നേരിടുന്ന മാന്ദ്യം മറികടക്കാനായാണ് പദ്ധതി ആവിഷ്കരിക്കുന്നതെന്ന് സൗദി അരാംകോ സി.ഇ.ഒ അമീൻ നാസർ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ലോകം അഭിമുഖീകരിക്കുന്ന എല്ലാ വശങ്ങളെയും ഉള്‍കൊള്ളുന്ന ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണ വിതരണം ചെയ്യുന്നത് തുടരാൻ തന്നെയാണ് തീരുമാനം. പ്രത്യാഘാതങ്ങളേറെയുള്ള ഈ സമയത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപന്നങ്ങൾ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഊർജ ഉൽപാദനം കമ്പനിയുടെ നാഴിക കല്ലാണ്. പ്രതിസന്ധി ഘട്ടത്തിലും അത് തുടരുക തന്നെ ചെയ്യും. അതുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതെന്നും സി.ഇ.ഒ പറഞ്ഞു. കമ്പനി തൊഴിലാളികള്ക്കും പൊതുസമൂഹത്തെിനും ആവശ്യമായ സുരക്ഷാനടപടികൾ അരാംകൊ സ്വീകരിച്ചു വരുന്നുണ്ട്. കോവിഡ് മുന്കരുതലിന്റെ ഭാഗമായി നിരവധി നടപടികള്‍ കന്പനി സ്വീകരിച്ചതായും സി.ഇ.ഒ വ്യക്തമാക്കി.