ലോകത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ജി20 രാജ്യങ്ങളുടെ ധാരണ
സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് അംഗരാജ്യങ്ങള്‍ പങ്കെടുത്തത്
ലോകത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ജി20 രാജ്യങ്ങളുടെ ധാരണ. സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് അംഗരാജ്യങ്ങള്‍ പങ്കെടുത്തത്. സാമ്പത്തിക,വാണിജ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചരക്കുനീക്കത്തിലെ തടസ്സങ്ങള്‍ നീക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക സഹായവും ഉച്ചകോടി വാഗ്ദാനം ചെയ്തു.
ഈ വര്‍ഷം ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന സൌദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവായിരുനനു അടിയന്തിര ഉച്ചകോടിയിയില്‍ അധ്യക്ഷന്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ വികസിപ്പാക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഉച്ചകോടി തീരുമാനിച്ചു. വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ആവശ്യകത പരിഹരിക്കാന്‍ ഉത്പാദനം വര്‍ധിപ്പിക്കും. മരണങ്ങള്‍ കുറക്കാനായി അവശ്യമരുന്നുകളുടെ വിതരണം വേഗത്തിലാക്കാനും ആഹ്വാനമുണ്ടായി. വ്യാപാര വാണിജ്യ മേഖലയെ ഗുരുതരമായി പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ധനസഹായത്തിന് അംഗരാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും.
ചരക്കു നീക്കത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ വ്യോമ നാവിക മേഖലയിലെ തടസ്സങ്ങള്‍ നീക്കും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു. ഏപ്രില്‍ മാസത്തില്‍ അംഗ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ വീണ്ടും യോഗം ചേരും. പ്രശ്നം തുടരുകയാണെങ്കില്‍ ഒന്നിച്ച് നേരിടാന്‍ കര്‍മ പദ്ധതി തയ്യാറാക്കുകയും ചെയ്യും. ഇതിന് ലോകാരോഗ്യ സംഘടന സഹായിക്കും. സാമ്പത്തികകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് കടബാധ്യതയിലേക്ക് നീങ്ങുന്ന രാജ്യങ്ങളെ സഹായിക്കാനും പദ്ധതിയുണ്ടാക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡണ്ടും ഉള്‍പ്പെടെ വിവിധ അംഗരാഷ്ട്രങ്ങളിലെയും ഇതര രാജ്യങ്ങളിലേയും നേതാക്കളും ഉച്ചകോടിയില്‍ ഓണ്‍ലൈന്‍ വഴി സംബന്ധിച്ചു.