സൗദിയില്‍ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ട് 

പൊതുസ്ഥലങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്ന് വരുന്നുണ്ട്. കര്‍ഫ്യൂ സമയങ്ങളിലെ അനുകൂല സാഹചര്യത്തിലാണ് ശുചീകരണ യജ്ഞം നടത്തുന്നത്.

Update: 2020-03-31 20:34 GMT

സൗദിയില്‍ നടപ്പിലാക്കിവരുന്ന കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഫലം കാണുന്നതായി റിപ്പോര്‍ട്ട്. പൊതുസ്ഥലങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്ന് വരുന്നുണ്ട്. കര്‍ഫ്യൂ സമയങ്ങളിലെ അനുകൂല സാഹചര്യത്തിലാണ് ശുചീകരണ യജ്ഞം നടത്തുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ആരംഭിച്ചതോടെ ശുചീകരണ യജ്ഞം സജീവമായി തുടരുകയാണ്. ചെറുതും വലുതുമായ റോഡുകളും തെരുവുകളും പാര്‍ക്കുകളും നടപ്പാതകളും മറ്റ് പൊതു സ്ഥലങ്ങളും ഉള്‍പ്പെടെ പഴുതടച്ച രീതിയിലാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്. പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് നൂറ് കണക്കിന് തൊഴിലാളികളാണ് ആരോഗ്യ മന്ത്രാലയത്തിന്റേയും വികസന വിഭാഗത്തിന്റേയും നതൃത്വത്തില്‍ ഈ രംഗത്ത് ജോലി ചെയ്യുന്നത്.

Advertising
Advertising

കര്‍ഫ്യൂ സമയങ്ങളിലെ വിജനമായ സാഹചര്യമാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്. നിരീക്ഷണത്തിലുള്ള നിരവധിപേരെ രോഗബാധയില്ലെന്ന് കണ്ട് കഴിഞ്ഞ ദിവസം മുതല്‍ വീടുകളിലേക്ക് തിരിച്ചയച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങും. കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍, പെട്ടെന്ന് തന്നെ പഴയ അവസ്ഥയിലേക്ക് രാജ്യം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Full View
Tags:    

Similar News