സൗദിയില്‍ രാജ്യം വിടാതെ സന്ദര്‍ശക വിസകള്‍ പുതുക്കുന്ന നടപടി പ്രാബല്യത്തില്‍ 

സൗദിയില്‍ രാജ്യം വിടാതെ സന്ദര്‍ശക വിസകള്‍ പുതുക്കുന്ന നടപടി പ്രാബല്യത്തിലായി. ആരോഗ്യ ഇൻഷൂറൻസും വിസാ ഫീസും അടച്ചവർക്ക് അബ്ഷിർ പോർട്ടൽ വഴി വിസ പുതുക്കാവുന്നതാണ്.

Update: 2020-03-31 19:58 GMT

സൗദിയില്‍ രാജ്യം വിടാതെ സന്ദര്‍ശക വിസകള്‍ പുതുക്കുന്ന നടപടി പ്രാബല്യത്തിലായി. ആരോഗ്യ ഇൻഷൂറൻസും വിസാ ഫീസും അടച്ചവർക്ക് അബ്ഷിർ പോർട്ടൽ വഴി വിസ പുതുക്കാവുന്നതാണ്. നിരവധി വിദേശികൾക്ക് ആശ്വാസകരമാണ് പുതിയ നടപടി.

ഒരു വർഷത്തെ മൾട്ടിപ്പിൾ സന്ദർശക വിസയിലെത്തിയവർക്ക് രാജ്യം വിടാതെതന്നെ വിസ കാലാവധി പുതുക്കുന്ന നടപടികളാണ് ഇപ്പോൾ പ്രാബല്യത്തിലായത്. നിലവിലെ ചട്ടപ്രകാരം ആറുമാസം മുതൽ ഒമ്പത് മാസം വരെ വിസ പുതുക്കുന്നതിന് രാജ്യത്ത് നിന്ന് പുറത്ത് പോയി തിരിച്ചെത്തൽ നിർബന്ധമായിരുന്നു. എന്നാൽ കോവിഡ് 19 രോഗത്തിൻ്റെ പശ്ചാതലത്തിൽ അന്തരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെക്കുകയും രാജ്യത്തിന്‍റെ കര അതിർത്തികൾ അടച്ചു യാത്ര വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ വിസ പുതുക്കാനാകാതെ നിരവധി വിദേശികൾ പ്രയാസമനുഭവിച്ചിരുന്നു.

Advertising
Advertising

ഈ സാഹചര്യത്തലാണ് അബ്ശീർ ഓൺലൈൻ പോർട്ടൽ വഴി മൾട്ടിപ്പിൾ സന്ദർശക വിസ പുതുക്കാൻ സൗദി പാസ്പോർട്ട് വിഭാഗം അംഗീകാരം നൽകിയത്. ആരോഗ്യ ഇൻഷൂറൻസ് ഓണ്‍ലൈനിൽ പുതുക്കിയ ശേഷം മൂന്ന് മാസത്തെ വിസ ഫീസായി 100 റിയാൽ അടക്കണം. തുടർന്ന് അബ്ഷിർ വഴി മൂന്ന് മാസത്തേക്ക് വിസ കാലാവധി പുതുക്കാവുന്നതാണ്. വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുതൽ, കാലാവധി അവസാനിച്ച് മൂന്ന് ദിവസം വരെ വിസ പുതുക്കാൻ അനുവാദമുണ്ട്.

Full View
Tags:    

Similar News