സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ശക്തമായി തുടരുന്നു  

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ശക്തമായി തുടരുന്നു. മുഴുസമയ കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശനമായ പരിശോധനകളാണ് നടന്ന് വരുന്നത്.

Update: 2020-04-05 20:21 GMT

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ശക്തമായി തുടരുന്നു. മുഴുസമയ കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കര്‍ശനമായ പരിശോധനകളാണ് നടന്ന് വരുന്നത്. ഇവിടങ്ങളില്‍ ഇതുവരെ നിയമലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മക്ക, മദീന, എന്നിവക്ക് പുറമെ ഇന്നലെ മുതല്‍ ജിദ്ദയിലെ ഏഴ് താമസ കേന്ദ്രങ്ങളിലും മുഴു സമയ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കര്‍ശനമായ നിയന്ത്രണങ്ങളില്‍ വീടുകളില്‍ നിരീക്ഷണങ്ങളിലാണ് ഇവിടെയുള്ളര്‍. വാഹനങ്ങളിലും നടപ്പാതകളിലും കര്‍ശനമായ പരിശോധനകളുണ്ട്. ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമാണ് രാവിലെ ആറ് മുതല്‍ ഉച്ചക്ക് മൂന്ന് വരെ പുറത്തിറങ്ങാന്‍ അനുമതി. അതും സുരക്ഷാ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം.

Advertising
Advertising

മക്കയിലെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മക്കയില്‍ ഹറമില്‍ നടപ്പാക്കി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം 14 ദിവസത്തേക്ക് നിറുത്തി വെച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ട് അടിയന്തിര സ്വഭാവമുള്ള അറ്റകുറ്റപണികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. പുറത്ത് നിന്നുള്ള ആര്‍ക്കും ഹറമിലേക്ക് പ്രവേശനം ഇല്ല. പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനുള്ള അനുമതി ഹറമിലെ ജീവനക്കാര്‍ക്ക് മാത്രമാക്കുകയും ചെയ്തു. മുഴുസമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ മുഴുവന്‍ സുരക്ഷാ വകുപ്പുകളും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

Full View
Tags:    

Similar News