സൗദിയില്‍ 191 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ അസുഖം സ്ഥിരീകരിച്ചത് 331 പേര്‍ക്ക്
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്
സൗദി അറേബ്യയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 2370 ആയി. ഇന്നലെ രാത്രി പുതുതായി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 331 ആയി. മരണ നിരക്കോ രോഗമുക്തി നേടിയവരുടെ എണ്ണമോ വര്‍ധിച്ചിട്ടില്ല. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് രോഗികളുടെ എണ്ണം വര്‍ധിച്ചതായുള്ള കണക്ക് പുറത്ത് വിട്ടത്. മക്കയിലാണ് പുതിയ കേസുകളില്‍ 72 എണ്ണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മക്കയില്‍ ആകെ രോഗികളുടെ എണ്ണം 393 ആയി.
റിയാദില്‍ 44, ജിദ്ദയില്‍ 32, ഖതീഫില്‍ എട്ട്, ഖോബാറില്‍ ആറ്, ദഹ്റാനില്‍ അഞ്ച്, ദമ്മാമിലും താഇഫിലും നാല്, മദീനയിലും ഖമീസ് മുശൈത്തിലും മൂന്ന്, ഹൊഫൂഫില്‍ രണ്ട് എന്നിങ്ങിനെയാണ് ഇന്നലെ രാത്രി പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. ഇന്നലെ വരെ 29 പേർ രാജ്യത്ത് മരണപ്പെട്ടിരുന്നു.420 പേർ അസുഖം പൂർണമായും ഭേദപ്പെട്ട് ആശുപത്രി വിട്ടു. 1921 പേരാണ് സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവ് ആയി ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്.