സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

കുറ്റകൃത്യങ്ങളില്‍ ജയിലിലായവരുടെ വിധികള്‍ നടപ്പാക്കുന്നത് ഒഴിവാക്കാനും ഉത്തരവില്‍ പറയുന്നു

Update: 2020-04-07 20:42 GMT

സൌദിയില്‍ സാന്പത്തിക കുറ്റകൃത്യ കേസുകളില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്തെ ജയിലുകള്‍ സാമ്പത്തിക കുറ്റങ്ങളുടെ ഭാഗമായി തടവില്‍ കഴിയുന്നവരെ വിട്ടയക്കാന്‍ ഉത്തരവില്‍ പറയുന്നു. ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും പുതിയ സാഹചര്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. മലയാളികളടക്കം നിരവധി പേര്‍ സാമ്പത്തിക കേസുകളില്‍ ജയിലിലുണ്ട്. ജാമ്യം നിന്ന് കുടുങ്ങിയവരടക്കം എല്ലാവര്‍ക്കും ആശ്വാസമാകും തീരുമാനം.

Similar News