സൗദിയില്‍ പെട്രോള്‍ വില കുറച്ചു; ഒപെക് തീരുമാനത്തിന്  പിന്നാലെ ഗള്‍ഫ് മേഖലക്ക് ആശ്വാസമായി ആഗോള എണ്ണവില ഉയരുന്നു

അടുത്ത മാസം പത്ത് വരെയാണ് പുതിയ നിരക്കിലെ വില്‍പന 

Update: 2020-04-10 23:18 GMT

സൌദിയില്‍ പെട്രോള്‍ വില കുറച്ചു. സൌദി അരാംകോയാണ് അന്താരാഷ്ട്ര വിപണി വിലക്ക് അനുസൃതമായി വിലകുറച്ചത്. 91 ഇനം പെട്രോളിന്റെ വില 1.55 റിയാലില്‍ നിന്നും 1.31 റിയാലായി കുറഞ്ഞു. 95 വിഭാഗത്തിലുള്ള പെട്രോള്‍ വില 2.05 റിയാലില്‍ നിന്നും 1.47 റിയാലായും കുറഞ്ഞു. ഓരോ മാസവും പത്തിന് രാത്രിയാണ് അരാംകോ ഇപ്പോള്‍ വിലയില്‍ മാറ്റം വരുത്തുന്നത്.

അന്താരാഷ്ട്ര വിപണയിലേക്ക് ക്രൂഡ് ഓയില്‍ വിതരണം വര്‍ധിച്ചതോടെ എണ്ണ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഒപെക് രാജ്യങ്ങളുമായുള്ള ചര്‍ച്ചക്കൊടുവില്‍ വിതരണ നിയന്ത്രണത്തിന് സൌദി അറേബ്യ ധാരണയില്‍ എത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ എണ്ണവില തിരിച്ചു കയറുന്നുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ എണ്ണ വില കൂടി ഇടിഞ്ഞത് ഗള്‍ഫ് രാഷ്ട്രങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിതരണ നിയന്ത്രണ തീരുമാനം. നിലവില്‍ അന്താരാഷ്ട്ര വിപണി വില അനുസരിച്ചാണ് സൌദി അറേബ്യയും എണ്ണ വില നിശ്ചയിക്കുന്നത്.

Similar News