എണ്ണ ഉല്‍പാദനം വീണ്ടും കുറച്ച് സൗദി

നേരത്തെ ഒപെക് കൂട്ടായ്മാ രാഷ്ട്രങ്ങളും ഇതര എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളും ചേര്‍ന്ന് താല്‍ക്കാലിക ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വീണ്ടും ധാരണയിലെത്തിയിരുന്നു

Update: 2020-04-17 20:28 GMT

സൗദി അറേബ്യ എണ്ണ ഉല്‍പാദനത്തിലും വിതരണത്തിലും വീണ്ടും കുറവ് വരുത്തി. അടുത്ത മാസം ഒന്ന് മുതല്‍ സൗദിയുടെ പ്രതിദിന എണ്ണ വിതരണം എട്ടേ ദശാംശം അഞ്ച് ദശലക്ഷം ബാരലായിരിക്കും. ആഗോള എണ്ണ വിപണിയിലുണ്ടായ വില തകര്‍ച്ചയെ തുടര്‍ന്നാണ് ഒപെക് രാഷ്ട്രങ്ങളും പിന്തുണക്കുന്നവരും ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയില്‍ എത്തിയിരുന്നത്.

ആഗോള എണ്ണ വിപണിയിലേക്കുള്ള സൗദിയുടെ പ്രതിദിന എണ്ണ വിഹിതം 8.5 ദശലക്ഷം ബാരലായാണ് രാജ്യം കുറച്ചത്. അടുത്ത മാസം ഒന്ന് മുതല്‍ കുറവ് പ്രാബല്യത്തില്‍ വരും. ഇതിനിടെ സൗദിയും റഷ്യയും തമ്മില്‍ ഉല്‍പാദനത്തില്‍ കുറവ് വരുത്തുന്നത് സംബന്ധിച്ച നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

Advertising
Advertising

അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ഇരു രാജ്യങ്ങളും ഉല്‍പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയായത്. ചരിത്രപരമായ കരാറായും മന്ത്രി ഇതിനെ വിശേഷിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഒപെക് കൂട്ടായ്മാ രാഷ്ട്രങ്ങളും ഇതര എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളും ചേര്‍ന്ന് താല്‍ക്കാലിക ഉല്‍പാദന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വീണ്ടും ധാരണയിലെത്തിയിരുന്നു. രണ്ട് മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പടുത്തിയിരുന്നത്.

ഇത് പ്രകാരം പ്രതിദിന ഉല്‍പാദനം ഒന്‍പതേ ദശാംശം ഏഴ് ദശലക്ഷമാക്കി ചുരുക്കും. കഴിഞ്ഞ മാസം അവസാനിച്ച ഉല്‍പാദന നിയന്ത്രണ കാരാര്‍ നീട്ടുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തുന്നത് നീണ്ടതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോര്‍ഡ് വിലതകര്‍ച്ചയാണ് നേരിട്ടത്.

Tags:    

Similar News