സൗദിയില്‍ കോവിഡ് കേസുകള്‍ പതിനായിരം കവിഞ്ഞതായി ആരോഗ്യ മന്ത്രി; റമദാനിലും നിബന്ധനകള്‍ പാലിക്കണം
ഇന്നത്തെ വിശദമായ കണക്കുകള്‍ മന്ത്രാലയം അല്‍പസമയത്തിനകം പുറത്ത് വിടും
Update: 2020-04-20 11:57 GMT
സൗദിയില്‍ കോവിഡ് കേസുകള്‍ പതിനായിരം കവിഞ്ഞതായി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അറിയിച്ചു. ഇന്നലെ വരെ 9362 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നത്തെ വിശദമായ കണക്കുകള്‍ മന്ത്രാലയം അല്‍പസമയത്തിനകം പുറത്ത് വിടും. ഇതിന് മുന്നോടിയായി രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫീല്‍ഡ് പരിശോധന കര്‍ശനമാക്കിയതിനാല്‍ കേസുകള്‍ വര്‍ധിക്കും. റമദാനില്‍ ഉടനീളം നിലവിലെ നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പുറത്തിറങ്ങിയാല്‍ രോഗ പ്രതിരോധം തടസ്സപ്പെടും. പൗരന്മാരുടേയും പ്രവാസികളുടേയും ക്ഷേമമാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.