മക്കയില്‍ കഅ്ബക്കരികില്‍ സാമൂഹിക അകലം പാലിച്ച് തറാവീഹ് നമസ്കാരം

ഇന്ന് നടന്ന തറാവീഹ് നമസ്കാരത്തില്‍ സാമൂഹിക അകലം പാലിച്ചാണ് ആളുകള്‍ നമസ്കരിച്ചത്

Update: 2020-04-25 20:05 GMT

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നടന്ന പ്രാര്‍ഥനയില്‍ വിശ്വാസികള്‍ ഇന്ന് നമസ്കരിച്ചത് സാമൂഹിക അകലം പാലിച്ച്. കഴിഞ്ഞ ദിവസം ഹറം ജീവനക്കാരും ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ നമസ്കാരത്തില്‍ പങ്കെടുത്തിരുന്നു. വീഡിയോ കാണാം.

കുറച്ച് പേരാണെങ്കിലും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഒരു മീറ്റര്‍ അകലത്തിലാണ് വിശ്വാസികള്‍ കഅ്ബക്ക് നേരെ തിരിഞ്ഞു നമസ്കരിച്ചത്. ഹറമിലേക്ക് പ്രവേശിക്കുന്ന ജീവനക്കാരേയും ഉദ്യേഗസ്ഥരേയും ശാരീരിക താപനിലയും പരിശോധനയും പൂര്‍ത്തിയാക്കിയാണ് അകത്തേക്ക് വിടുന്നത്.

Similar News