സൗദിയില്‍ ഇന്ന് അഞ്ച് മരണം; കോവിഡ് ബാധിതരുടെ എണ്ണം 18,000 കവിഞ്ഞു
174 പേര്‍ ഇന്ന് രോഗമുക്തി നേടിയതോടെ മൊത്തം രോഗവിമുക്തരുടെ എണ്ണം 2531 ആയി.
Update: 2020-04-27 12:48 GMT
സൗദിയില്‍ ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി. രോഗ ബാധിതരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തി. 1289 പേര്‍ക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു.
ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 18811 ആയി. രോഗമുക്തി നേടുന്നവരിലും വര്‍ധനവ് രേഖപ്പെടുത്തി. 174 പേര്‍ ഇന്ന് രോഗമുക്തി നേടിയതോടെ മൊത്തം രോഗവിമുക്തരുടെ എണ്ണം 2531 ആയി. ഇന്ന് രോഗം സ്ഥരീകരിച്ചവരില്‍ കൂടുതല് പേര്‍ വിദേശികളാണ്.
ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. 294 പേര്‍ക്ക്,