ജിദ്ദയില്‍ മലയാളി പനി ബാധിച്ച് മരിച്ചു

ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി റിപ്പോര്‍ട്ടില്‍ പറയുന്നു

Update: 2020-04-28 01:53 GMT

സൌദിയിലെ ജിദ്ദയില്‍ മലയാളി പനി ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗർ സ്വദേശി തൊട്ടിയില്‍ ഹസ്സൻ ആണ് മരിച്ചത്. ഒരാഴ്ചക്കിടെ പനിയും ആരോഗ്യ പ്രയാസങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് ഇന്നലെ പനിമൂര്‍ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. സൌദിയില്‍ കോവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മയ്യിത്ത് വിട്ടുനല്‍കും.

Similar News