മക്കയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം  സ്വദേശി മരിച്ചു

Update: 2020-04-29 16:33 GMT

മലപ്പുറം തെന്നല വെസ്റ്റ്‌ ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ മക്കയില്‍ മരണപ്പെട്ടു. 57 വയസ്സായിരുന്നു. മക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പോസിറ്റീവ് ആയി ഫലം പുറത്ത് വന്നിരുന്നതായി മക്കയിലെ സാമൂഹ്യ പ്രവര്‍ത്തകനായ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു. മരണാനന്തര കർമ്മങ്ങൾക്കും കെഎംസിസി ജനറൽ സെക്രട്ടറി കൂടിയായ മുജീബ് പൂക്കോട്ടൂരാണ് നേതൃത്വം നൽകുന്നത്. ആരോഗ്യ പ്രയാസങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

Similar News