റിയാദ് പ്രവിശ്യയില്‍ കനത്ത പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്
Update: 2020-04-30 20:05 GMT
സൌദി തലസ്ഥാന നഗരിയായ റിയാദില്‍ നാളെ രാവിലെ മുതല്‍ കനത്ത പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. യാത്രക്കാരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. കാഴ്ച മറക്കുന്ന രീതിയിലാകും പൊടിക്കാറ്റെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. രാവിലെ മുതല്‍ രാത്രി വരെ വിവിധ സമയങ്ങളിലായി കാറ്റും ഏറിയും കുറഞ്ഞും തുടരും. തലസ്ഥാനമായ റിയാദ്, അല്‍ ഖര്‍ജ്, അല്‍ ഹരീഖ്, അല്‍ അഫ്‍ലജ്, ദിരിയ, ദവാദ്മി, സുല്‍ഫി, സുലൈ, അല്‍ഗാത്, കുവയ്യ, മജ്മഅ്, മുസാഹ്മിയ, വാദി ദവാസിര്‍ എന്നിവിടങ്ങളില്‍ കൂടുതലായി പൊടിക്കാറ്റ് സാന്നിധ്യമുണ്ടാകും.