മദീനയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി
മദീനയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59) ആണ് മരിച്ചത്. മദീനയിലെ അല്‍ബൈക് റീജയണല്‍ മാനേജരായിരുന്നു. 42 വര്‍ഷമായി ഈ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഇതോടെ സൌദിയില്‍ മരണപ്പെട്ട മലയാളികളുടെ എണ്ണം ഏഴായി. ഇതോടെ സൌദിയില്‍ ആകെ മരണപ്പെട്ട മലയാളികളുടെ എണ്ണം ഏഴായി.
ഇതുവരെ സ്ഥിരീകരിച്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങള്‍ ഇവയാണ്. 1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്‌വാന്‍ (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്), 6.മലപ്പുറം കൊളപ്പുറം ആസാദ് നഗർ സ്വദേശി പാറേങ്ങൽ ഹസ്സൻ (56) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.