സൗദി പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മരണം നൂറും കേസുകള്‍ പതിനായിരവും കവിഞ്ഞു: കിഴക്കന്‍ പ്രവിശ്യയിലും രോഗികള്‍ കൂടി; രോഗമുക്തിയും വര്‍ധിച്ചു
സൗദിയില്‍ 7 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 1645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 191 ആയി. 28,656 പേര്‍ക്കാണ് ഇതുവരെ സൌദിയില്‍ അസുഖം സ്ഥിരീകരിച്ചത്. 143 പേര്‍ ഗുരുതരാവസ്ഥയിലുണ്ട്. പുതിയ രോഗികളില്‍ ഭൂരിഭാഗവും പ്രവാസികളാണ്. നിലവില്‍ രാജ്യത്തൊട്ടാകെ 23,989 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് പോസിറ്റീവ് കൂടുതലുള്ള മേഖലകള്‍ ഇവയാണ്: മക്ക: 287 മദീന: 152 ജിദ്ദ: 261 റിയാദ്: 131 ദമ്മാം: 261 ജുബൈല്‍: 217.
ജിദ്ദയിലും മക്കയിലുമാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്. എല്ലാവരും പ്രവാസികളാണ്. മക്കയില്‍ രോഗികളുടെ എണ്ണം 6511 ആയി. 82 പേരാണ് മക്കയില്‍ മരിച്ചത്. അമ്പത് പേര്‍ ജിദ്ദയിലും മരിച്ചു. തബൂക്കിലും ഒരു മരണമുണ്ടായി. ജിദ്ദയില്‍ കേസുകളും 4648 ആയി. റിയാദില്‍ കേസുകള്‍ അയ്യായിരത്തിലേക്ക് എത്തിയെങ്കിലും എട്ട് മരണങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. മദീനയില്‍ 4643 രോഗികളുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങിനെ നോക്കുമ്പോള്‍ മരണ സംഖ്യ കൊണ്ടും രോഗസംഖ്യ കൊണ്ടും പ്രയാസകരമായ സാഹചര്യമുള്ളത് പടിഞ്ഞാറന്‍ പ്രവിശ്യകളിലാണ്.
കിഴക്കന്‍ പ്രവിശ്യയിലും കേസുകള്‍ കൂടുകയാണ്. കിഴക്കന്‍ പ്രവിശ്യയിലാകെ അയ്യായിരത്തിലേക്ക് എത്തുകയാണ് രോഗസംഖ്യ. ദമ്മാമില്‍ 1904, ഹൊഫൂഫ് 1319, ജുബൈല്‍ 1077, ഖോബാര്‍ 467, ദഹ്റാന്‍ 126, സഫ്‌വ 122, റാസ് തനൂറ എന്നിങ്ങിനെയാണ് കിഴക്കന്‍ പ്രവിശ്യയിലെ പ്രദാന മേഖലകളിലെ ഉയര്‍ന്ന രോഗസംഖ്യ.
ഇന്നും 342 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. കഴിഞ്ഞ ദിവസവും മുന്നൂറിന് മുകളിലായിരുന്നു രോഗമുക്തി. കഴിഞ്ഞ 15 ദിവസത്തിനിടെയാണ് രാജ്യത്ത് ആയിരത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ഇന്നുള്ള കേസുകളില്‍ 81 ശതമാനവും പ്രവാസികളാണ്. 39 നും 87നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. രാജ്യത്തുടനീളം തുടരുന്ന ഫീല്‍ഡ് സര്‍വേ പതിനെട്ടാം ദിനത്തിലാണ്.