അല്‍ അഹ്‌സയില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളിലുള്ളവര്‍ക്ക് ഇളവ് നല്‍കി സൗദി ആഭ്യന്തര മന്ത്രാലയം
Update: 2020-05-06 07:11 GMT
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍ അഹ്സ ഗവര്‍ണറേറ്റിലെ അല്‍ മാദി, അല്‍ ഫൈസലിയ, അല്‍ ഫദ്‌ലിയ ഗവര്‍ണറേറ്റുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഐസൊലേഷന്‍ ഭാഗികമായി നീക്കി. ഇന്നു മുതല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. അല്‍ ഹയ്യ് മേഖലയിലുള്ളവര്‍ക്കും രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ പുറത്തിറങ്ങാം. നേരത്തെ സൌദിയിലുടനീളം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് നിയന്ത്രണങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കിയത്.