മദീനയിലെ മുഴുസമയ ഐസൊലേഷന്‍ നീക്കി; ജനങ്ങള്‍ക്ക് രാവിലെ മുതല്‍ പുറത്തിറങ്ങാം

എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം

Update: 2020-05-09 12:49 GMT

മദീനയിലെ വിവിധ താമസ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഐസൊലേഷന്‍ ഇന്നു മുതല്‍ സൌദി ആഭ്യന്തര മന്ത്രാലയം നീക്കി. മദീനയിലെ ഷര്‍ബാത്ത്, ബനീ ളഫര്‍, ഖുര്‍ബാന്‍, അല്‍ ജുമുഅ, അല്‍ ഇസ്കാന്‍, ബനീ ഖുള്റ എന്നീ മേഖലയിലെ 24 മണിക്കൂര്‍ കര്‍ഫ്യൂ ആണ് കുറച്ചത്. ഇതോടെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഈ സമയങ്ങളില്‍ കര്‍ഫ്യൂ ഉണ്ടാകില്ല. വൈകീട്ട് അഞ്ച് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ 9 വരെ കര്‍ഫ്യൂ തുടരുകയും ചെയ്യും. കോവിഡ് കേസുകള്‍ വ്യാപകമാകാതിരിക്കാനാണ് കേസുകള്‍ പടരാന്‍ സാധ്യതയുള്ള മേഖലകളെ ഐസൊലേറ്റ് ചെയ്യുന്നത്.

Similar News