ഈ ആഴ്ച്ച ജിദ്ദയില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് വിമാനങ്ങള്‍

നേരത്തെ ഇന്ത്യൻ എംബസി മുഖേന രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇരു വിമാനങ്ങളിലും യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുത്തവരുടെ പേര് വിവരങ്ങൾ എയർ ഇന്ത്യ അധികൃതർക്ക് കൈമാറിയിട്ടുണ്ട്

Update: 2020-05-10 18:23 GMT

ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഈ ആഴ്ച എയർ ഇന്ത്യ രണ്ട് സർവ്വീസുകൾ നടത്തും. ബുധനാഴ്ച ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും, വ്യാഴാഴ്ച കൊച്ചിയിലേക്കുമാണ് പ്രത്യേക സർവ്വീസുകൾ.

ഇതോടെ ആകെയുള്ള അഞ്ച് സർവ്വീസുകളിൽ നാലും കേരളത്തിലേക്കാകും. ബുധനാഴ്ച ഡൽഹിയിലേക്ക് നടത്തേണ്ടിയിരുന്ന സർവ്വീസ് റദ്ദാക്കിയതോടെയാണ് കോഴിക്കോട്ടേക്ക് സർവ്വീസിന് അനുമതി ലഭിച്ചത്.

ഇന്ന് റിയാദിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട 162 സീറ്റുകളുള്ള വിമാനത്തിൽ 139 പേർ മാത്രമാണ് യാത്ര ചെയ്തത്. ഡൽഹിയിലേക്കുള്ള യാത്രക്കാർ കുറവായതിനാൽ ബുധനാഴ്ച ജിദ്ദയിൽ നിന്ന് പുറപ്പെടേണ്ട വിമാനം കോഴിക്കോട്ടേക്ക് മാറ്റി. പുതിയ സമയക്രമമനുസരിച്ച് മെയ് 13 ന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്കാണ് ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനം പുറപ്പെടുക.

Advertising
Advertising

കൊച്ചിയിലേക്കുള്ള വിമാനം മെയ് 14 ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കും ജിദ്ദയിൽ നിന്ന് പറന്നുയരും. കോഴിക്കോട്ടേക്ക് എക്കണോമി ക്ലാസിന് 1253 റിയാലും ബിസിനസ് ക്ലാസിന് 2383 റിയാലുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ കൊച്ചിയിലേക്ക് എക്കണോമി ക്ലാസിന് 1003 റിയാലും ബിസിനസ് ക്ലാസിന് 1553 റിയാലും മാത്രമേയുള്ളൂ.

Full View

നേരത്തെ ഇന്ത്യൻ എംബസി മുഖേന രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇരു വിമാനങ്ങളിലും യാത്ര ചെയ്യുന്നതിന് തെരഞ്ഞെടുത്തവരുടെ പേര് വിവരങ്ങൾ എയർ ഇന്ത്യ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഇത് പ്രകാരം എയർ ഇന്ത്യ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിക്കുന്ന യാത്രക്കാർ ജിദ്ദയിൽ മദീന റോഡിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ഹെഡ് ഓഫീസിൽ നേരിട്ടെത്തി രാവിലെ 10 മുതൽ വൈകുന്നേരം മൂന്ന് വരെ ടിക്കറ്റുകൾ കരസ്ഥമാക്കേണ്ടതാണ്.

Tags:    

Similar News