നാളെ ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് രണ്ട് വിമാനങ്ങള്‍
അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്
സൗദിയിലെ ദമ്മാമില്‍ നിന്നും നാളെ കണ്ണൂരിലേക്ക് രണ്ട് വിമാന സര്‍വീസുകള്‍ നടത്തും. വന്ദേ ഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള എയര്‍ ഇന്ത്യയുടെ ജംബോ ജെറ്റ് വിമാനവും കണ്ണൂര്‍ എക്‌സ്പാറ്റ് അസോസിയേഷന്‍ ചാര്‍ട്ട് ചെയത് ഗോ എയര്‍ വിമാനവുമാണ് സര്‍വീസ് നടത്തുക. രണ്ട് വിമാനങ്ങളിലുമായി അറുന്നൂറോളം യാത്രക്കാരാണ് നാടണയുക. എയര്‍ ഇന്ത്യയുടെ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്തുന്നത്.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതിന് ശേഷം ആദ്യമായാണ് ദമ്മാമില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തുന്നത്. വന്ദേഭാരത് മിഷന്‍ പദ്ധതിക്ക് കീഴില്‍ എയര്‍ ഇന്ത്യയുടെ എ.ഐ 1390 നമ്പര്‍ ജംബോ വിമാനമാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 400 ഓളം യാത്രക്കാരാണ് ഇതില്‍ യാത്ര ചെയ്യക. ഇന്ത്യന്‍ എംബസി വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ടിക്കറ്റെടുത്തവരാണ് യാത്രക്കാര്‍.
വളരെ ഉയര്‍ന്ന നിരക്കാണ് ഇവരില്‍ നിന്നും ഈടാക്കിയിരിക്കുന്നത്. എക്‌ണോമി ക്ലാസില്‍ 1733 റിയാലും ബിസിനസ് ക്ലാസില്‍ 2600 റിയാലുമാണ് നിരക്ക് ഈടാക്കിയത്. കണ്ണൂര്‍ എക്‌സപാറ്റ് അസോസിയേഷന്‍ ചാര്‍ട്ട് ചെയ്ത ആദ്യ വിമാനവും നാളെ കണ്ണൂരിലേക്ക് പറക്കും.
എയര്‍ ഇന്ത്യയേക്കാല്‍ കുറഞ്ഞ നിരക്കാണ് ചാര്‍ട്ടേഡ് വിമാനത്തിന് ഈടാക്കിയയത്. 1555 റിയാല്‍. വന്ദേഭാരത് വിമാന സര്‍വീസുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.