സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു
ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സൌദിയില്‍ ഇപ്പോള്‍ എണ്ണ വിലയില്‍ മാറ്റം വരുത്തുന്നത്
Update: 2020-06-10 20:28 GMT
സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. 91 ഇനത്തിന് വില 67 ഹലാലയില്‍ നിന്നും 90 ഹലാലയാക്കി ഉയര്‍ത്തി. 95 ഇനത്തിലെ പെട്രോളിന് 82 ഹലാലയില്‍ നിന്നും 1.08 റിയാലാക്കി ഉയര്‍ത്തി. സൌദി അരാംകോയാണ് വില വിവരം അറിയിച്ചത്. ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സൌദിയില്‍ ഇപ്പോള്‍ എണ്ണ വിലയില്‍ മാറ്റം വരുത്തുന്നത്. ഡീസലിന് 47 ഹലാല, മണ്ണെണ്ണക്ക് 64 ഹലാല, ഗ്യാസിന് 75 ഹലാല എന്നിങ്ങിനെയാണ് വില.