നാട്ടിലെത്താന്‍ മാര്‍ഗമില്ല; മലയാളികളുള്‍പ്പടെയുള്ളവര്‍ സൗദിയില്‍ കുടങ്ങി
അല്‍ ഖസീമിലെ ഉനൈസയിലാണ് ജോലിയും ശമ്പളവും ഇല്ലാതെ നിത്യ ചിലവിന് പോലും വകയില്ലാതെ ഇരുപത്തിയഞ്ചോളം ഇന്ത്യക്കാര്‍ ദുരതത്തില്‍ കഴിയുന്നത്.
സൗദിയിലെ ഖസ്സീമില്‍ ഇന്ത്യന്‍ എംബസിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് നാടണയമാന്‍ കഴിയാതെ ദുരിതത്തില്‍ കഴിയുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. മാസങ്ങള്‍ക്ക് മുമ്പ് സ്‌പോണ്‍സറുടെ മരണത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ഇവര്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തെങ്കിലും അപ്രതീക്ഷിതമായി എത്തിയ കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. ഇപ്പോള്‍ ജോലിയും ഭാക്ഷണവും ഇല്ലാതെ താമസ സ്ഥലത്ത് ഒറ്റപ്പെട്ടു കഴിയുകായാണിവര്‍.
അല്‍ ഖസീമിലെ ഉനൈസയിലാണ് ജോലിയും ശമ്പളവും ഇല്ലാതെ നിത്യ ചിലവിന് പോലും വകയില്ലാതെ ഇരുപത്തിയഞ്ചോളം ഇന്ത്യക്കാര്‍ ദുരതത്തില്‍ കഴിയുന്നത്. തുച്ഛമായ ശമ്പളത്തിന് കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തിരുന്നവരാണിവര്‍. സ്‌പോണ്‍സര്‍ മരിച്ചതോടെ നാട്ടിലേക്ക് തിരിക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ല.
നാട്ടിലേക്കുള്ള യാത്രക്കായി ഇവര്‍ എംബസിയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും ഇതു വരെ യാതൊരു വിളിയും വന്നിട്ടില്ല.
പലരുടെയും സഹായത്താലാണ് ഇവരുടെ ദൈനദിന ജീവിതം തന്നെ മുന്നോട്ട് പോകുന്നത് ഇതിനിടയില്‍ ഉയര്‍ന്ന നിരക്ക് നല്‍കി ടിക്കറ്റെടുത്ത് എങ്ങിനെ നാടണയുമെന്ന ആശങ്കയിലാണിവര്‍.