കായിക മത്സരങ്ങള്‍ക്കുള്ള നിയന്ത്രണം പിന്‍വലിച്ച് സൗദി
പൂര്‍ണ്ണ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ 21 മുതലാണ് കായിക പരിശീലനങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കും അനുവാദം നല്‍കിയത്.
Update: 2020-06-12 20:08 GMT
സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിയന്ത്രണമെര്‍പ്പെടുത്തിയ കായിക പരിപാടികള്‍ക്ക് അനുവാദം നല്‍കി മന്ത്രാലയം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ള പൂര്‍ണ്ണ ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ 21 മുതലാണ് കായിക പരിശീലനങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കും അനുവാദം നല്‍കിയത്.
രാജ്യത്തെ ക്ലബ്ബുകള്‍ക്കും കായിക അതോറിറ്റികള്‍ക്കുമാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവാദമുണ്ടാകുക.