കോവിഡ് പ്രതിസന്ധി തീരും വരെ നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ല; റീ എന്‍ട്രി നീട്ടി നല്‍കാന്‍ നടപടിയുണ്ടാകും 

ജവാസാത്ത് വിഭാഗം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്

Update: 2020-06-23 17:37 GMT

കോവിഡ് പ്രതിസന്ധി തീരും വരെ നാട്ടിലുള്ളവര്‍ക്ക് സൗദിയിലേക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്സ് അറിയിച്ചു. സൌദിയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാകും വരെ കാത്തിരിക്കണം. ഇതിന് ശേഷമേ വിദേശത്തുള്ള റീ എന്‍ട്രി വിസക്കാര്‍ക്ക് മടങ്ങി വരാന്‍ അനുമതി നല്‍കൂ. മടങ്ങി വരാനുള്ള സമയമാകുമ്പോള്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. വരും ദിവസങ്ങളില്‍ റീ എന്‍ട്രി വിസ നീട്ടാനുള്ള നടപടിയും മന്ത്രാലയം പ്രഖ്യാപിക്കും. ഇതോടെ നാട്ടില്‍ പോയി റീ എന്‍ട്രി നീട്ടാനാകാതെ കുടുങ്ങിയവര്‍ക്കും മടങ്ങാന്‍ അവസരമുണ്ടാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും ജവാസാത്ത് വിഭാഗം ട്വിറ്ററില്‍ അറിയിച്ചു. ലക്ഷക്കണക്കിന് പ്രവാസികളാണ് സൌദിയില്‍ നിന്നും നാട്ടിലേക്ക് പോയ ശേഷം അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദാക്കിയതോടെ കുടുങ്ങിയത്.

Tags:    

Similar News