ഈ വര്‍ഷം ഈദ് ഗാഹുകള്‍ അനുവദിക്കില്ലെന്ന് സൗദി

നിയന്ത്രണങ്ങൾക്ക് ശേഷം, മക്കയിലെ മസ്ജിദുൽ ഹറം ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലും നിലവിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്

Update: 2020-07-14 20:21 GMT

സൗദിയിൽ ഈ വർഷം ഈദുൽ അദ്ഹാ നമസ്‌കാരം പള്ളികളിൽ വെച്ചായിരുക്കും നടത്തുക. ഈദ് ഗാഹുകളിൽ നമസ്‌കാരം അനുവദിക്കില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ജാഗ്രതയുടെ ഭാഗമായാണ് നടപടി.

കോവിഡ് ജാഗ്രതയുടെ ഭാഗമായി പള്ളികൾ അടച്ചിട്ട സമയത്തായിരുന്നു ഈദുൽ ഫിതർ കഴിഞ്ഞ് പോയത്. അതിനാൽ തന്നെ ഇരു ഹറമുകളിലൊഴികെ പള്ളികളിലോ ഈദ് ഗാഹുകളിലോ ചെറിയ പെരുന്നാൾ നമസ്കാരം നടന്നില്ല. വിശ്വാസികൾ അവരവരുടെ വീടുകളിൽ വെച്ചായിരുന്നു ഇത്തവണ ഈദുൽ ഫിതർ നമസ്കാരം നിർവ്വഹിച്ചത്.

എന്നാൽ നിയന്ത്രണങ്ങൾക്ക് ശേഷം, മക്കയിലെ മസ്ജിദുൽ ഹറം ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലും നിലവിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന ഈദുൽ അദ്ഹാ നമസ്കാരത്തിനും പള്ളികളിൽ പ്രവേശനം അനുവദിക്കും. എന്നാൽ കോവിഡ് പശ്ചാതലത്തിൽ മുൻ വർഷങ്ങളെ പോലെ ഈ വർഷം ഈദ് ഗാഹുകൾ അനുവദിക്കില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

Advertising
Advertising

Full View

ഈദ് നമസ്കാരങ്ങള്‍ പള്ളികളില്‍ മാത്രമേ അനുവദിക്കാവൂ എന്ന് എല്ലാ മേഖലകളിലേയും മന്ത്രാലയത്തിന്റെ ശാഖകള്‍ക്ക് ഇസ്ലാമിക കാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിര്‍ദേശം നല്‍കി. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതനാൽ ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വിവിധ മാധ്യമങ്ങള്‍ വഴി ഇസ്‌ലാമിക കാര്യ മന്ത്രാലയം ബോധവല്‍ക്കരണവും ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News