ആറ് കമ്പനികളെ സൗദി അറേബ്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

Update: 2020-07-17 21:52 GMT

തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന മൂന്ന് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആറു പേരുകള്‍ സൗദി അറേബ്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സിറിയ, തുര്‍ക്കിഎന്നിവിടങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് പട്ടികയിലുള്‍പ്പെടുത്തിയത്. സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി അഭ്യന്തര സുരക്ഷാ വിഭാഗമാണ് പുതിയ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ടി.എഫ്.ടി.സി അഥവാ ടെററിസ്റ്റ് ഫിനാന്‍സിംഗ് ടാര്‍ഗറ്റിംഗ് സെന്ററും യു.എസും, ഗള്‍ഫ് അയല്‍ രാജ്യങ്ങളും തമ്മില്‍ കൂടിയോലോചിച്ചാണ് സൗദി പട്ടിക തയ്യാറാക്കിയത്.

Advertising
Advertising

സിറിയയില്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദാഇഷിനും അനുബന്ധ സംഘടനകള്‍ക്കും സാമ്പത്തിക സാഹയങ്ങള്‍ നല്‍കി വരുന്നു എന്ന് കണ്ടെതത്തിയതിനെ തുടര്‍ന്നാണ് നടപടി. സിറിയ, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തികുന്ന മൂന്ന് ധനകാര്യ സ്ഥാപനങ്ങളെയും മൂന്ന് വ്യക്തികളെയുമാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഈ സ്ഥാപനങ്ങളുടെ സ്വത്തുകള്‍ മരവിപ്പിച്ചതായും സംഘടനകളുമായുള്ള പ്രത്യക്ഷവും പരോക്ഷവുമായ ഇടപാടുകള്‍ സൗദി അറേബ്യ നിരോധിച്ചതായും ഓദ്യോഗിക ഏജന്‍സി അറിയിച്ചു. സുതാര്യതക്കും സംഘടനകളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് പട്ടിക പ്രസിദ്ധീകരിക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News