പരിസ്ഥിതി സംരക്ഷണം ശക്തമാക്കി സൗദി അറേബ്യ; പാരിസ്ഥിതിക ആഘാതം കുറക്കുക ലക്ഷ്യം
വനം വന്യജീവികളെ വേട്ടയാടുന്നത് കുറ്റകരം. നിയമ ലംഘനങ്ങള്‍ക്ക് തടവും പിഴയും ശിക്ഷ
സൗദി അറേബ്യയില്‍ പുതുക്കിയ പരിസ്ഥിതി നിയമം പ്രാബല്യത്തിലായി. വംശനാശം നേരിടുന്ന വന്യ മൃഗങ്ങളെ വേട്ടയാടുന്നതും വനം കൈയ്യേറ്റം ചെയ്യുന്നതും ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കും. പരിസ്ഥിക്ക് ആഘാതം സൃഷ്ടിക്കുന്ന കരയിലെയും കടലിലെയും നിര്‍മ്മാണ പ്രവര്‍ത്തികളും നിരോധിച്ചു. നിയമ ലംഘനങ്ങള്‍ക്ക് പത്തു വര്‍ഷം വരെ തടവോ മുപ്പത് ദശലക്ഷം റിയാല്‍ വരെ പിഴയോ ചുമത്താനും പുതിയ നിയമം അനുശാസിക്കുന്നു.
രാജ്യത്തിന്റെ പരിസ്ഥിതി സന്തുലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നിയമത്തില്‍ കാതലായ മറ്റങ്ങള്‍ വരുത്തി ഉത്തരവിറക്കിയത്. വനം വന്യജീവി സംരക്ഷണം, വംശനാശ ഭീഷണി നേരിടുന്ന പ്രത്യേക വിഭാഗം ജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, പരിസ്ഥിതി മലിനീകരണം തടയല്‍ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. മരങ്ങളും ചെടികളും അനുവാദമില്ലാതെ മുറിക്കുകയോ പിഴുതെടുക്കുകയോ ചെയ്യുക. വന്യ മൃഗങ്ങളെ വേട്ടയാടുക, ഇവയെ ജീവനോടെ പിടികൂടി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യുക, വംശനാശ ഭീഷണി നേരിടുന്ന കരയിലെയും കടലിലെയും ജീവികളെ വേട്ടയാടുകയോ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക, കൃഷിയോഗ്യമായതും കൃഷിനടത്തി വരുന്നതുമായ സ്ഥലങ്ങള്‍ മനപ്പൂര്‍വ്വമോ അല്ലാതയോ നശിപ്പിക്കല്‍ തുടങ്ങിയവ പുതിയ നിയമമനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും.
പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന ലോല പ്രദേശങ്ങളായ കരയിലെയും കടലിലെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍, മാലിന്യങ്ങളുടെ ആശാസ്ത്രീയമായ നിക്ഷേപം തുടങ്ങി പരിസ്ഥിക്ക് കോട്ടം തട്ടിക്കുന്ന ഏത് തരം പ്രവൃത്തിയും നിയമലംഘനമായി പരിഗണിക്കും. ലംഘനത്തിന്റെ ഗൗരവമനുസരിച്ച് പത്ത് വര്‍ഷം വരെ തടവും മുപ്പത് ദശലക്ഷം റിയാല്‍ വരെ പിഴ ചുമത്താനും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.